കൊച്ചി: നടിയെ ആക്രമിച്ച കേസമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് വിധി പറയാന്‍ മാറ്റിവെച്ചുവെങ്കിലും സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണനയ്ക്ക് വരുന്നത്.
മൂന്ന് രാത്രികളില്‍ മൂന്ന് കോടതികളുടെ കൈവശമിരിക്കെ മെമ്മറി കാര്‍ഡ് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. മെമ്മറി കാർഡ് അനധികൃതമായി തുറന്നത് തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയെന്ന് അതിജീവിത ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതികളുടെ പരിഗണനയിലിരിക്കെ സ്വകാര്യ ദൃശ്യങ്ങള്‍ ചോരുന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ നേരത്തെ കോടതി ആലോചിച്ചിരുന്നു. ഇതിന്മേല് പുതിയ അമികസ് ക്യൂറിയെ നിയോഗിക്കാനും സാധ്യതയുണ്ട്.