പത്തനംതിട്ട: ലോക വൈ എം സി എ യുടെ 180. മത് സ്ഥാപക ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ സംസ്ഥാനതല എക്യൂമെനിക്കൽ യുവജന സംഗമം ,ഹാരിസ് ബീരാൻ എം പി ക്കു വൈ എം സി എ സ്ഥാപകൻ.ജോർജ് വില്യംസ്.സ്മാരക എക്യൂമെനിക്കൽ പുരസ്ക്കാരം സമ്മാനിച്ചു.ആൻ്റോ ആൻ്റണി എം പി യാണ്പത്തനംതിട്ട വൈ എം സി എയും,.സബ് റീജിയണൽ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന തല എക്യൂമെനിക്കൽ യുവജന സംഗമത്തിൽ പുരസ്കാരം സർപ്പിച്ചത്.മുൻ ദേശിയ പ്രസിഡൻറ് ലെബി ഫിലിപ് മാത്യൂ അധ്യക്ഷത വഹിച്ചു..ഹാരിസ് ബീരാൻ എം പി യുവജന സംഗമവും,.ആൻ്റോ ആൻ്റണി എം പി പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു.സീനിയർ നേതാവ് ജോ ഇലഞ്ഞിമൂട്ടിൽ മുഖ്യ സന്ദേശവും ,,ലണ്ടനിലെ ഇന്ത്യൻ സ്റ്റുഡൻ്റ്സ് ഹോസ്റ്റൽ മുൻ ഡയറക്ടർ ഡോ റോയ്സ് മല്ലശേരി എക്യൂമെനിക്കൽ സന്ദേശവും നൽകി.കൊല്ലം സബ് റീജിയൺ ചെയർമാൻകുളക്കട രാജു, ഓമല്ലൂർ പഞ്ചായത്ത്.പ്രസിഡൻറ്.ജോൺസൺ വിളവിനാൽ , രാജു തോമസ്, ബിജുമോൻ കെ സാമുവേൽ, അഡ്വ മനോജ് തെക്കേടം, മുനിസിപ്പൽ കൗൺസിലർമരായ ആനി സജി, ശോഭ കെ മാത്യൂ , സുനിൽ പി എബ്രഹാം എന്നിവർ പ്രസംഗിച്ചു.ഇതോടനുബന്ധിച്ച്. നടന്ന യുവജന നേതൃ സമ്മേളനത്തിൽ സബ് റീജണൽ വൈസ് ചെയർമാൻ ആരോൺ ജി പ്രീത് അധ്യക്ഷത വഹിച്ചു. ബെന്നി എബ്രഹാം അജന്ത , കെ കെ കുര്യൻ, പ്രൊഫ തോമസ് അലക്സ് , ജേക്കബ് മത്തായി,.മാത്യൂ എബ്രഹാം, തങ്കച്ചൻ തോമസ് നല്ലില, എം ജി ഗീതമ്മ, ജസ്റ്റിൻ ജോർജ് മാത്യു, ജെ കെ ടീ ജോർജ്,.അഡ്വ യോഹന്നാൻ കൊന്നയിൽ,സാമുവേൽ പ്രക്കാനം ജി വി ചാക്കോ അനി എം എബ്രഹാം എന്നിവർ പ്രസംഗിച്ചു.എക്യുമെനിക്കൽ സ്തോത്ര ആരാധനയ്ക്ക് കെ വി തോമസ്, മോൾസി സാം , സാലി ജോൺ, എബ്രഹാം മാത്യു കാലായിൽ എന്നിവർ കാർമികത്വം വഹിച്ചു. സീനിയർ നേതാവ് ജോർജ് ഫിലിപ്പിനെയും, ആർക്ക്കിടെക്ച്ചറൽ എൻജിനീയറിങ്ങിൽ ഉന്നത വിജയം നേടിയ സബ് റീജിയൺ വൈസ് ചെയർമാൻ ആരോൺ ജി പ്രീതിനെയും ഹാരിസ് ബീരാൻ. എം. പി ആദരിച്ചു.