പത്തനംതിട്ടയിലെ കലഞ്ഞൂരിലും കുട്ടമ്പുഴയിലും നാളെ ഹര്‍ത്താല്‍

പത്തനംതിട്ട; കലഞ്ഞൂര്‍ പഞ്ചായത്തില്‍ നാളെ രാവിലെ 6 മുതല്‍ 1വരെ ജനകീയ പൗരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകളും ക്രഷര്‍ യൂണിറ്റുകളും നിര്‍ത്തലാക്കുക, പുതുതായി അനുമതി നല്‍കിയ കല്ലുവിള, ഇഞ്ചപ്പാറ സാന്‍ഡ്‌സ് ആന്‍ഡ് ഗ്രാനൈറ്റ്‌സ് എന്നിവയുടെ ലൈസന്‍സ് റദ്ദാക്കുക, പഞ്ചായത്തിലെ മുഴുവന്‍ പാറമട അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.

Advertisements

പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തില്‍ നിന്നു ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടമ്പുഴ പഞ്ചായത്തില്‍ നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കുമെന്നതെന്ന് ജനകീയ സമരസമിതി അറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി പരിസ്ഥിതിലോല മേഖലയുടെ അന്തിമ റിപ്പോര്‍ട്ടിനു തയാറാക്കിയ രേഖയില്‍ പഞ്ചായത്തിലെ ജനവാസ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018ല്‍ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചു ഹൈറേഞ്ചിലെ കുറെ വില്ലേജുകള്‍ ഒഴിവാക്കിയെങ്കിലും മലയോര പഞ്ചായത്തായ കുട്ടമ്പുഴയിലെ ജനവാസ പ്രദേശങ്ങള്‍ വീണ്ടും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്തിലെ ജനവാസ പ്രദേശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കിട്ടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും ജനകീയ സമരസമിതി പറഞ്ഞു.

Hot Topics

Related Articles