കൊച്ചി: ട്വന്റിഫോർ ന്യൂസിലെ മാധ്യമ പ്രവർത്തകൻ
ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ രൂക്ഷമായ സൈബർ ആക്രമണം.കൊലവിളി സന്ദേശങ്ങൾ ഉൾപ്പടെ മാധ്യമ പ്രവർത്തകന്റെ ഫോണിലേക്ക് എത്തിയതായാണ് വിവരം.
‘കോമറേഡ്സ് പിജെ കണ്ണൂര്‍’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ നിന്ന് ഇറച്ചിയില്‍ മണ്ണുപറ്റും എന്നുള്ള കൊലവിളി സന്ദേശവും ഹാഷ്മിക്ക് ലഭിച്ചു.സിപിഐഎം ഇടവണ്ണ ലോക്കല്‍ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ഭീഷണിയുടെ തുടക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പുറമെ സിപിഐഎം സൈബര്‍ പോരാളികളുടെ നേതൃത്വത്തിലുള്ള പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിലും ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നുണ്ട്.
‘ട്വന്റിഫോര്‍ ചാനലിലെ ഹാഷ്മിക്ക് നേരിട്ട് അഭിവാദ്യം അര്‍പ്പിക്കുന്നവര്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാം’ എന്ന രീതിയിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം നവകേരള സദസ്സിനെതിരെ നടന്ന യുവജന സമരം റിപ്പോർട്ട് ചെയ്ത ട്വന്റി ഫോർ ന്യൂസിന്റെ കൊച്ചി റിപ്പോർട്ട്ർ വിനീത വി.ജിക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. പോലീസ് നടപടിയിൽ ചാനൽ വലിയ രീതിയിൽ ആഞ്ഞടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണം തുടങ്ങിയത്.