കാര്യമറിയിക്കാതെ വീടുകളില്‍ കയറിച്ചെല്ലുന്നത് നിയമപരമാണോ? ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്ക് കഴിയില്ല; കെ റെയിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: സില്‍വര്‍ ലൈനില്‍ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. ഏത് പദ്ധതിയായാലും നിയമപരമായി സര്‍വ്വേ നടത്തണമെന്ന് അഭിപ്രായപ്പെട്ട കോടതി, കാര്യമറിയിക്കാതെ വീടുകളില്‍ കയറിച്ചെല്ലുന്നത് നിയമപരമാണോ എന്നും ചോദ്യമുന്നയിച്ചു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്ക് കഴിയില്ല. ജനങ്ങളെ ഭയപ്പെടുത്താതെ സര്‍വ്വേ നടത്തണം. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെ ഒരു പദ്ധതിക്കും കോടതി എതിരല്ല. പക്ഷേ സര്‍വ്വേ നടപടികള്‍ നിയമപരമായിരിക്കണം- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

Advertisements

അതേസമയം, സില്‍വര്‍ ലൈന്‍ സര്‍വ്വേക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍വ്വേയില്‍ എന്താണ് തെറ്റെന്നും ബൃഹത്തായ പദ്ധതികള്‍ തടയാന്‍ പോകുന്നില്ലെന്നും കോടതി പരാമര്‍ശിച്ചു. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശി നല്‍കിയ ഹര്‍ജി, ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കല്ലിട്ടുള്ള സര്‍വേയുടെ യഥാര്‍ത്ഥ ലക്ഷ്യം ഭൂമി ഏറ്റെടുക്കല്‍ തന്നെ എന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ വിജ്ഞപനം പുറത്ത് വന്നത് ഇന്നലെയാണ്. പദ്ധതിയുടെ പേരില്‍ വിവിധ ജില്ലകളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നല്‍കിയ വേറെയും ഹര്‍ജികള്‍ കോടതിക്ക് മുന്‍പിലുണ്ട്. ഇപ്പോള്‍ ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങള്‍ അടക്കം മുറിച്ച് അടയാളങ്ങള്‍ നല്‍കിയുള്ള സര്‍വ്വേയെക്കുറിച്ച് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തില്‍ സര്‍വ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

Hot Topics

Related Articles