എച്ച് ഡി എഫ് സി ബാങ്ക് കുമാരനെല്ലൂർ ബ്രാഞ്ചിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ : പിടിയിലായത് പനച്ചിക്കാട് കുഴിമറ്റം സ്വദേശി

കോട്ടയം : എച്ച് ഡി എഫ് സി ബാങ്ക് കുമാരനെല്ലൂർ ബ്രാഞ്ചിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം പരുത്തുംപാറ ഐമാൻ കവല ഭാഗത്ത് മലയിൽ വീട്ടിൽ ടോണി വർഗ്ഗീസ് ( -31 )ആണ് അറസ്റ്റിലായത്. പ്രതി ടെല്ലറായി ജോലി ചെയ്‌ത് വന്നിരുന്ന എച്ച് ഡി എഫ് സി സംക്രാന്തി ബ്രാഞ്ചിലെ കൗണ്ടറിൽ നിന്നും കഴിഞ്ഞ വർഷം നവംബറിലാണ് തട്ടിപ്പ് നടത്തിയത്. പ്രതി തന്നെ എച്ച് ഡി എഫ് സി ബാങ്കിൻ്റെ തന്നെ രണ്ട് അക്കൌണ്ടുകളിൽ 3,00,000/- (മൂന്ന് ലക്ഷം) രൂപ നിക്ഷേപിച്ചതായി ഡെപ്പോസിറ്റ് സ്ളിപ്പിൽ എഴുതി ഒപ്പിട്ട് ബാങ്കിൽ വച്ച ശേഷം നവംബർ 21 ന് പകൽ 01.11 മണിക് മണിക് മറ്റൊരു അക്കൌണ്ടിലേക്ക് 2,00,000/-(രണ്ട് ലക്ഷം) രൂപയും, പകൽ 03.22 മണിക്ക് വേറൊരു അക്കൌണ്ടിലേക്ക് 1,00,000/-(ഒരു ലക്ഷം) രൂപയും, ട്രാൻസ്ഫ‌ർ ചെയ്‌ത്‌ പിൻവലിച്ചെടുത്തും ക്യാഷ് കൌണ്ടറിൽ നിന്ന് 1,100 (ആയിരത്തി ഒരുനൂറ്) രൂപ പണമായി എടുത്തും ആകെ 3,01,100/- ( മൂന്ന് ലക്ഷത്തി ആയിരത്തി ഒരുനൂറ് രൂപ)ബാങ്കിൽ നിന്നും തട്ടിയെടുത്തതായാണ് കേസിൽ. ഈ കേസിൽ പ്രതി സ്റ്റേഷനിൽ സറണ്ടർ ആയതിനെ തുടർന്നു അറസ്റ്റ് ചെയ്‌തു കോടതി മുൻപാകെ ഹാജരാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Advertisements

Hot Topics

Related Articles