ആരോഗ്യ വകുപ്പിൻ്റെ നിഷ്ക്രിയത്വം : കോൺഗ്രസ് വൈക്കം താലൂക്ക് ആശുപത്രി മാർച്ച് നടത്തി : സംഘർഷം

വൈക്കം:ആരോഗ്യ വകുപ്പിലെ നിഷ്ക്രീയത്വത്തിനെതിരെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെആഭി മുഖ്യത്തിൽവൈക്കം താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ നേരിയ സംഘർഷം. ഇന്നു രാവിലെ 11ന് താലൂക്ക് ആശുപത്രിക്ക് ഏതാനും മീറ്ററുകൾക്കകലെ പോലീസ് മാർച്ച് തടഞ്ഞപ്പോഴായിരുന്നു സംഘർഷ മുണ്ടായത്. മുതിർന്ന നേതാക്കളെത്തി അനുനയിപ്പിച്ചതിനെ തുടർന്നാണ് സംഘർഷം അയഞ്ഞത്. വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി ഡി. ഉണ്ണിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ മാർച്ച് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എസലിം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വൈക്കം,തലയോലപറമ്പ് ബ്ലോക്ക് പ്രസിഡൻ്റുമാരായ പി.ഡി.ഉണ്ണി,എം.കെ. ഷിബു,ജനപ്രതിനിധികൾ, കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകി.

Advertisements

Hot Topics

Related Articles