തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ തകർത്ത് താറുമാറാക്കിയ കേരളത്തിന്റെ ആരോഗ്യ മേഖലയെ രക്ഷിക്കാൻ അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കേരളാ കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ. സെക്രട്ടറിയേറ്റ് മാർച്ചും കൂട്ടധർണയും ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി.കണ്ണൻ അധ്യക്ഷത വഹിച്ചു.
സർക്കാർ ആശുപത്രികളിൽ എത്തിച്ചേരുന്ന പാവപ്പെട്ട രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ഇപ്പോഴത്തെ പ്രവർത്തനരീതി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. കുറ്റപ്പെടുത്തി. സാമ്പത്തികമായി പ്രയാസപ്പെടുന്ന എല്ലാവർക്കും സർക്കാർ നേരിട്ട് ചികിത്സാ സഹായം ഉറപ്പുവരുത്താൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യു.ഡി.എഫ്. സർക്കാർ ഏർപ്പെടുത്തിയ കാരുണ്യ പദ്ധതി അടിയന്തിരമായി പുനസ്ഥാപിക്കാൻ ഇടതുപക്ഷ സർക്കാർ തയാറാകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളമൊട്ടാകെ സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്താൻ സർക്കാർ നടപടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും ആരംഭിച്ച യൂത്ത് മാർച്ച് സെക്രട്ടറിയേറ്റ് പടിക്കൽ എത്തിച്ചേർന്നപ്പോൾ ബാരിക്കേഡ് തകർത്ത് യൂത്ത് ഫ്രണ്ട് പ്രവർത്തകർ സെക്രട്ടറിയേറ്റിന് ഉള്ളിൽ കടക്കാൻ ശ്രമിച്ചപ്പോൾ പോലീസുമായി ഉന്തും തള്ളുമായി മാറിയതിനെത്തുടർന്ന് കൂട്ടധർണ ആരംഭിച്ചു. കേരളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ട, യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാക്കളായ ആശാ വർഗീസ്, ലിജാ ഹരീന്ദ്രൻ, ചന്തവിള സുജിത്, ഷിജു പാറയിടുക്കിൽ, ബിനു കുരുവിള, ജോഷ്വാ തയ്യങ്കരി, റെയ്‌സ് കളത്തിൽ, ജിതേഷ് കുര്യാക്കോസ്, ആർ. രാജേഷ്, രഞ്ജു മാത്യു, ഡിജു സെബാസ്റ്റ്യൻ, അഭിലാഷ് കരകുളം, റോയൽ ലുക്ക്, രതീഷ് ഉപയോഗ്, അരുൺ ബാബു, ലെവിൻ ചുള്ളിയാട്, സ്റ്റെലിൻ ജോർജ്ജ്, പ്രിൻസ് കിഴക്കേടത്ത്, സന്തോഷ് മരുതൂർ, കുടപ്പനക്കുന്ന് അനിൽ, സജു പ്രമോദ്, ഷെറിൻ തുടങ്ങിയവർ സംസാരിച്ചു.