ആരോഗ്യ ഇൻഷുറൻസ് പ്രിമിയം തുക വാങ്ങി : ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചു ;  വൈക്കം സ്വദേശിയ്ക്ക് ഫുച്ചെർ ജനറലി ഹെൽത്ത് ഇൻഷുറൻസ് കമ്പനി തുകയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവ് 

കോട്ടയം: ആരോഗ്യ ഇൻഷുറൻസ് പ്രിമിയം തുക വാങ്ങിയിട്ട്, ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച ഫുച്ചെർ ജനറലി ഇന്ത്യാ ഇൻഷുറൻസ് കമ്പനി

Advertisements

പരാതിക്കാരന് ചികിത്സയുടെ ചിലവും നഷ്ടപരിഹാരവും ഒൻപത് ശതമാനം പലിശയും നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. വി.എസ്.മനു ലാൽ അദ്ധ്യക്ഷനായുള്ളതും ബിന്ദു ആർ, കെ.എം.ആൻ്റോ എന്നിവരുൾപ്പെട്ടതുമായ ഉപഭോക്തൃ കമ്മീഷനാണ് ഉത്തരവിട്ടത്. തുക ഒരു മാസത്തിനകം ഹർജിക്കാരന് നൽകണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം തെക്കേനട ഇന്ദ്രാ നിവാസിൽ രമേശ് നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരൻ ഇൻഷുറൻസ് കമ്പനിയെ വിശ്വസിച്ച് ബില്ല് കാഷ് ലെസ് ആണെന്ന് കരുതിയാണ് ചികിൽസയ്ക്ക് പോയത്.ആദ്യം കാഷ് ലെസ് ആയി തരില്ല, റി ഇംബേഴ്സ് ചെയ്യാം എന്നു ഉറപ്പ് നൽകിയ കമ്പനി, വ്യക്തതയില്ലാത്ത കാരണങ്ങൾ പറഞ്ഞ് പരാതിക്കാരന് തുക നിഷേധിക്കുകയായിരുന്നു. എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലാണ് പരാതിക്കാരൻ ചികിത്സ തേടിയത്. ഇൻഷുറൻസ് കമ്പനി പോളിസി തുക സ്വീകരിച്ച് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയതിന് ശേഷം, ക്ലെയിം വന്നപ്പോൾ ഇൻഷുറൻസ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

പരാതിക്കാരന് വേണ്ടി അഡ്വ.അനിൽ ഐക്കര, ആഷ്ലി ആൻ്റണി, ലിജി എൽസ ജോൺ, ആര്യ സുരേഷ് എന്നിവർ കമ്മീഷനിൽ ഹാജരായി. തുക ഒരു മാസത്തിനകം കെട്ടിവച്ചില്ലെങ്കിൽ ക്ലെയിം ഉടലെടുത്ത ദിവസം മുതൽ ഒൻപത് ശതമാനം പലിശ നൽകുവാനും ഉത്തരവിലുണ്ട്.

Hot Topics

Related Articles