ഹെൽത്ത്​ കാർഡ്​: ടൈഫോയ്​ഡ്​​ പ്രതിരോധ കുത്തിവെപ്പ്​ ​ഒഴിവാക്കണം: വ്യാപാരികൾ

ആലപ്പുഴ: ഹെൽത്ത്​ കാർഡിനുള്ള ​ടൈ​ഫോയ്​ഡ്​ പ്രതി​രോധ കുത്തിവെപ്പ്​ ഒഴിവാക്കണമെന്ന്​ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ രാജുഅപ്സര. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധിയായി മറ്റ്​ രോഗങ്ങൾ ഉണ്ടെന്നിരിക്കെ ടൈ​ഫോയ്​ഡ്​ വാക്സിൻ മാത്രമെടുക്കണമെന്ന നിബന്ധന അശാസ്ത്രീയമാണ്​. ഇത്​ ജീവനക്കാർക്ക്​ വലിയസാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. 

Advertisements

സർക്കാർ ആശുപത്രിയിൽ മരുന്നില്ലാത്തതിനാൽ പുറത്തുനിന്ന്​ വലിയതുക  കൊടുത്ത്​ വാങ്ങേണ്ട സ്ഥിതിയാണ്​. ആദ്യഘട്ടത്തിൽ 2,000 രൂപവരെ നൽകിയാണ് വാക്​സിൻ തരപെടുത്തിയത്​. നിലവിൽ മെഡിക്കൽ സ്​റ്റോറിൽനിന്ന്​ 160 രൂപക്കാണ്​ മരുന്ന്​ വാങ്ങുന്നത്​. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെട്ടികിടക്കുന്ന മരുന്ന്​ വിൽക്കാൻ മരുന്നുകമ്പനിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിത്​. ആദ്യത്തെ നിബന്ധനയിൽ പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരുന്നില്ല. ടൈഫോയ്ഡിന് പിന്നാലെ മറ്റ് പ്രതിരോധ കുത്തിവെപ്പുകളും കൊണ്ടുവരും. ഹെൽത്ത്​ കാർഡിന്‍റെ മറവിൽ അഴിമതിയാണ്​ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Hot Topics

Related Articles