രക്ഷകർത്താക്കൾ അധ്യാപകരായി അധ്യാപകദിനത്തിൽ പുതിയ ചരിത്രമെഴുതി രാമപുരം വെള്ളിലാപ്പിളളി സെന്റ്. ജോസഫ് യുപി സ്‌കൂൾ.

പാലാ: ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി രാമപുരം വെളളിലാപ്പിളളി സെന്റ്. ജോസഫ് യുപി സ്‌കൂൾ നടത്തിയ ‘ ഗുരുവിൻ വഴിത്താരയിൽ’ എന്ന പ്രോഗ്രാം വ്യത്യസ്തത കൊണ്ടും, പുതുമ കൊണ്ടും ഏറെ ശ്രദ്ധേയമായി. ചരിത്രത്തിലാദ്യമായി സ്‌കൂളിലെ അധ്യാപകർക്കൊപ്പം രക്ഷിതാക്കളും അധ്യാപകരായി വിവിധ വിഷയങ്ങൾ ആസ്പദമാക്കി കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

Advertisements

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, വീട്ടമ്മമാർ, കൃഷിക്കാർ, തുടങ്ങി ഒട്ടേറെ സാധാരണക്കാരായ മാതാപിതാക്കൾ തങ്ങളുടെ ജീവിതാനുഭവങ്ങളുടെയും, പ്രവർത്തന മികവിന്റെയും വെളിച്ചത്തിൽ മികച്ച രീതിയിൽ ക്ലാസുകൾ എടുത്തൂ. പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറും, ദേശീയ ന്യൂപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗം ആയിരുന്ന ഡോ: സിറിയക് തോമസ് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സി. മേഴ്‌സി സെബാസ്റ്റ്യൻ നേതൃത്വം നൽകി.

Hot Topics

Related Articles