തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പരാതി ലഭിച്ചപ്പോള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും തെറ്റായ നിലപാടില്‍ ആരേയും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതി സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണം. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യണമെന്ന് എല്‍ഡിഎഫോ സിപിഎമ്മോ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പട്ടാളക്കാരൻ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍, എല്ലാം കലാപം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് ഉത്തരേന്ത്യൻ സ്റ്റൈലാണ്. ഉത്തരേന്ത്യയില്‍ ഇങ്ങനെയാണ്.
ഒരു മനുഷ്യനെ കൈയെല്ലാം കൂട്ടിക്കെട്ടി കുപ്പായം താഴ്ത്തി പിൻഭാഗത്ത് പെയിൻറില്‍ ചാപ്പകുത്തി, മൃഗീയമായി മര്‍ദിച്ച് അവശനാക്കി എന്ന് പ്രചരിപ്പിക്കും. ജനപിന്തുണ നേടാനാകുന്ന വാര്‍ത്തയാണ് ഇത്. അവര്‍ തന്നെ സ്വയംചെയ്ത്, ബി.ജെ.പി. തന്നെ പ്ലാൻ ചെയ്ത് അത്തരത്തില്‍ വാര്‍ത്ത സംഘടിപ്പിച്ചു. ഇപ്പോള്‍, അവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മിണ്ടാട്ടമില്ല’, അദ്ദേഹം പറഞ്ഞു.