തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അതുവരെ കാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 13നാണ് മലപ്പുറം സ്വദേശിയായ ഹരിദാസൻ എന്ന വ്യക്തി നല്‍കിയ പരാതി രജിസ്റ്റേഡ് തപാലായി മന്ത്രി ഓഫീസില്‍ ലഭിച്ചത്. തുടര്‍നടപടിക്കായി പരാതി 20-ന് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Advertisements