പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ‘ദിശ’യുമായി ആരോഗ്യവകുപ്പ് ; കോള്‍ സെന്‍ററിലേക്ക് വിളിച്ചാല്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി കോള്‍ സെന്‍റര്‍ ആരംഭിച്ചു.നിലവിലെ ദിശ കോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഡോക്‌ടര്‍മാരുടെയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്‍റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്‌ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്‌ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും ജില്ല സര്‍വയലന്‍സ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്‌ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

Advertisements

എന്താണ് ‘ദിശ’: തിരക്ക് കൂടുന്നതനുസരിച്ച്‌ കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്‌ടര്‍മാരോട് സംസാരിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. മഴക്കാലത്തോടനുബന്ധിച്ച്‌ ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌1 എന്‍1, സിക്ക, ശ്വാസകോശ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പലതരം രോഗങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാവുകയാണ്. രോഗത്തിന്‍റെ ആരംഭത്തിലും ചികിത്സ ഘട്ടത്തിലും അതുകഴിഞ്ഞുമുള്ള സംശയങ്ങള്‍ക്ക് ഇവിടെ നിന്നും പരിഹാരമുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധന ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകര്‍ച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്‌ദ ഡോക്‌ടര്‍മാര്‍ക്ക് ഫോണ്‍ കൈമാറുന്നതാണ്. വീട്ടിലുള്ള ആര്‍ക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂര്‍ച്ഛയോ ഉണ്ടായാല്‍ ദിശ നമ്ബറിലേക്ക് വിളിക്കാം. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്‌ടര്‍മാര്‍ പറഞ്ഞുതരും. ആവശ്യമായവര്‍ക്ക് അന്നേരം തന്നെ ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്‍റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056 എന്നീ നമ്ബറുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.