തലച്ചോറിന്റെ ആരോഗ്യവും പോഷകങ്ങളും : ആസ്റ്റർ മെഡ്‌സിറ്റിയുടെ ന്യൂട്രികോൺ 2024 സമ്മേളനം വിജയകരമായി സമാപിച്ചു

കൊച്ചി : ന്യൂറോ സ്പാർക് തലച്ചോറിന്റെ ആരോഗ്യത്തെയും പോഷകങ്ങളേയും ഉണർത്താം എന്ന വിഷയത്തിൽ രണ്ട് ദിവസങ്ങളിലായി ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗം സംഘടിപ്പിച്ച ന്യൂട്രികോൺ 2024 സമ്മേളനം സമാപിച്ചു. ന്യൂറോളജി ചികിത്സയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും വികസനങ്ങളുമായിരുന്നു സമ്മേളനത്തിലെ പ്രധാന ആകർഷണം. ആധുനിക ചികിത്സാസംവിധാനങ്ങളോടൊപ്പം ന്യൂട്രീഷണൽ തെറാപ്പിയും ഇഴചേർന്ന് പോകുന്നതെങ്ങനെയെന്ന് ചർച്ച ചെയ്ത സമ്മേളനം, നാഡീവ്യൂഹസംബന്ധമായ രോഗങ്ങളുടെ ചികിത്സയിലെ വേറിട്ട വഴികളും അന്വേഷിച്ചു.

Advertisements

വിദഗ്‌ധ ഡോക്ടർമാരുൾപ്പെടെ നിരവധിപേർ പങ്കെടുത്ത ന്യൂട്രികോൺ ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് ഉദ്ഘാടനം ചെയ്തു.ന്യൂറോ ന്യൂട്രീഷൻ എന്ന വിഷയത്തിലെ അറിവുകൾ വികസിപ്പിക്കുകയായിരുന്നു ആസ്റ്റർ ന്യൂട്രികോണിന്റെ പ്രധാന ലക്ഷ്യം. അപസ്മാരരോഗമുള്ളവർക്കായി തയാറാക്കിയ പ്രത്യേക കീറ്റോ ഡയറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തത്സമയ ശില്പശാലകൾ നടന്നു. ഭക്ഷണം ശരിയായി ഇറക്കാൻ ബുദ്ധിമുട്ടുകൾ (ഡിസ്ഫാജിയ) നേരിടുന്നവരെ സഹായിക്കുന്നതിനുള്ള പ്രായോഗികക്‌ളാസുകളും സംഘടിപ്പിച്ചു. നാഡികൾക്ക് ആവശ്യമായ പോഷകങ്ങൾ, തലച്ചോറിന്റെ പ്രവർത്തനത്തിൽ സൂക്ഷ്മപോഷകങ്ങളുടെ പ്രാധാന്യം, തീവ്രപരിചരണത്തിൽ കഴിയുന്ന കുട്ടികളുടെ പോഷകാവശ്യങ്ങൾ, മാനസിക പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന് സഹായകരമായ പ്രത്യേക ഡയറ്റ് പ്ലാനുകൾ എന്നിങ്ങനെ നിരവധി സമകാലിക വിഷയങ്ങൾ ചർച്ചയായി. തലച്ചോറും ആമാശയവും തമ്മിലുള്ള ബന്ധം, മുതിർന്നവരുടെ അടിയന്തര മസ്തിഷ്ക/നാഡീവ്യൂഹ ചികിത്സ, പുനഃരധിവാസ ചികിത്സയിൽ ക്ലിനിക്കൽ ഡയറ്റിഷ്യന്റെ പ്രാധാന്യം എന്നിവയും പ്രധാന വിഷയങ്ങളായിരുന്നു.ആസ്റ്റർ മെഡ്‌സിറ്റിയിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് സൂസൻ ഇട്ടി, സീനിയർ ക്ലിനിക്കൽ ഡയറ്റീഷന്മാരായ രഹന രാജൻ എം (സൂപ്പർവൈസർ), നിബി അൽഫോൻസ, ആൻസി വിജെ, ടിന ജോൺ, റിൻ്റ ജോയ് എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് സമ്മേളനം വിജയകരമായി സംഘടിപ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.