ചരൽകുന്ന് :യൂ ഡി എഫ് സർക്കാരിന്റെ തിരിച്ചുവരവിന് ശക്തി പകരാൻ മുന്നണിക്കൊപ്പം പാർട്ടിയും ഉണ്ടാകുമെന്നും ജനകീയ വിഷയങ്ങളിൽ സമര പരിപാടികൾ ശക്തമാക്കുമെന്ന സൂചനയും നൽകി കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ സമാപിച്ചു.
പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാനവർക്കിംഗ് ചെയർമാൻ എം സി .സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു . പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐക്യ കോൺഗ്രസ് വന്നാൽ പാർട്ടി അതിന്റെ ഭാഗമാകുമെന്നും മറ്റു പാർട്ടികളിൽ ലയിക്കില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.കേരള കോൺഗ്രസുകൾ ഒരുമിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ ചർച്ച ചെയ്യെപ്പെടേണ്ട ഒന്നാണ്. പ്രവർത്തകരെ ശക്തിപ്പെടുത്തി യൂ ഡി എഫ് – ന്റെ തിരിച്ചു വരവിന് പാർട്ടി കരുത്ത് പകരും. എൽ ഡി എഫ് സർക്കാരിനെതിരെയുള്ള ജനരോഷത്തിൽ പാർട്ടിയുടെ സജീവ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
സംഘാടക സമിതി ജനറൽ കൺവീനർ സനോജ് മേമന ,പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ബാബു വലിയവീടൻ, ജോണി സെബാസ്റ്റ്യൻ ,വി.ഡി ജോസഫ് ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ ഗിരിജൻ , രാജു പാണാലിക്കൽ ,,സുനിൽ എടപ്പിലക്കാട്ട് ,ചിരട്ടക്കോണം സുരേഷ് , പ്രേംസൺ മാഞ്ഞാമറ്റം ,പി.എസ് ജെയിംസ് ,റെജി ജോർജ്ജ്, സംസ്ഥാന ട്രഷറാർ വത്സൻ അത്തിക്കൽ , സംഘാടക സമിതി ജോയിൻ്റ് കൺവീനർ ഷിബു കെ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.