കോട്ടയം: ഹൃദ്രോഗ ചികിത്സയിൽ അതിനൂത സാങ്കേതിക വിദ്യയുമായി കാരിത്താസ് ആശുപത്രി. അത്യാധുനിക ലേസർ ആൻജിയോ പ്ലാസ്റ്റിയുമായാണ് കാരിത്താസ് ആശുപത്രി രംഗത്ത് എത്തുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം അത്യാധുനിക സംവിധാനവുമായി കാരിത്താസ് ആശുപത്രി എത്തുന്നത്. ലേസർ ആൻജിയോപ്ലാസ്റ്റി സംവിധാനം കോട്ടയം കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലി ഹാളിൽ മന്ത്രി വി എൻ വാസവൻനിർവഹിച്ചു.
ഹൃദയ ധമനികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന അതികഠിനമായ രക്തക്കട്ടകളും കൊഴുപ്പും ലേസർ സംവിധാനത്തിലൂടെ നീക്കം ചെയ്യുന്ന നൂതന ചികിത്സാരീതിയാണ് ലേസർ ആൻജിയോപ്ലാസ്റ്റി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ റവറൽ ഡോക്ടർ ബിനു കുന്നത്ത് , ഡോക്ടർ ദീപക് ഡേവിഡ്‌സൺ, ഡോക്ടർ ജോണി ജോസഫ് , റവറൽ ഫാദർ ജിനു കാവിൽ തുടങ്ങിയവർപങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ജൂലായ് 25 നാണ് ഈ നൂതന രീതി കാരിത്താസ് ആശുപത്രിയിൽ വിജകരമായി പരീക്ഷിച്ചത്. ഹൃദയത്തിൽ പ്രധാന രക്തധമനി പൂർണമായും അടഞ്ഞു പോകുകയും, തുടർന്ന് ഹാർട്ട് അറ്റാക്കും ഉണ്ടാകുകയും ചെയ്ത 71 കാരനായ രോഗിയെയാണ് ഈ നൂതക സാങ്കേതിക വിദ്യയിലൂടെ തിരികെ ജീവിതത്തിലേയ്ക്ക് എത്തിച്ചത്. 48 മണിക്കൂറിനുള്ളിൽ തന്നെ രോഗിയെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.