കുറവിലങ്ങാട് :കടുത്ത വേനലിൽ ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തിയപ്പോൾ ആഹ്ലാദ തിമിർപ്പിലാണ് പരിസരവാസികൾ ‘എല്ലാ വർഷവും വേനൽ കാലത്ത് കനാലിലൂടെ വെള്ളം തുറന്നുവിടാറുണ്ട്. ഇതിനു മുൻപായി കനാൽ വൃത്തിയാക്കുകയും കാടും പള്ളയും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത് നടത്താറില്ല. . ഞീഴൂർ പഞ്ചായത്തിലെ വാക്കാട്,കാട്ടാമ്പാക്ക്, കൂവേലി, കാപ്പുന്തല തുടങ്ങിയ ഭാഗങ്ങളിലൂടെ മാഞ്ഞൂർ പഞ്ചായത്തിലെത്തി കോതനല്ലൂർ വേദഗിരി വഴി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലേക്കാണു കനാൽ കടന്നുപോകുന്നത്. വേനൽക്കാലത്ത് മലങ്കര ഡാമിൽ നിന്നാണ് കനാലിലൂടെ വെള്ളം തുറന്നുവിടുന്നത്. കനാലിൽ വെള്ളം എത്തുന്നതോടെ ഉയർന്ന പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും കിണറുകളിൽ വെള്ളം എത്തും.