കേരളത്തിൽ ഇന്ന് ഉഷ്ണതരം​ഗ മുന്നറിയിപ്പ്; കാസർകോടും, കണ്ണൂരും ഉഷ്ണതരം​ഗ മുന്നറിയിപ്പ്; ആശ്വാസമായി മഴ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരം​ഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുളള വായുവും കാരണം ചൂടും അസ്വസ്ഥതയുമുളള അന്തരീക്ഷ സ്ഥിതിക്ക് സാഹചര്യമുണ്ട്.

Advertisements

അതേസമയം സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി മഴ എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെളളിയാഴ്ച മഴ ലഭിച്ചേക്കും. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ചയും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

Hot Topics

Related Articles