ചികിത്സ വീട്ടിലോ അതോ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലോ?  രോഗികൾ ആശയ കുഴപ്പത്തിൽ ! 

കൊച്ചി :കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ദന്ത ഡോക്ടർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പേരിൽ പരസ്യം ചെയ്യുകയും വരുന്ന രോഗികളിൽ നല്ലൊരു ശതമാനം ആൾക്കാരെ ഡോക്ടർ സ്വന്തമായി നടത്തുന്ന സ്ഥാപനത്തിൽ എത്തിച്ചു  ചികിത്സ നടത്തുകയും ചെയ്യുന്നതായി അറിവ് ലഭിച്ചു.  അവിടെ പാവപ്പെട്ട രോഗികളെ ഗവണ്മെന്റ് ഡോക്ടർ എന്ന പേരിൽ ചൂഷണം ചെയ്യുകയാണ് .ഒരേ സമയം ഗവണ്മെന്റ് സ്ഥാപനത്തിലും പുതിയ ക്ലിനിക് ഉം ആരംഭിച്ച പ്രസ്തുത ഡോക്ടർ, വിദഗ്ധ ചികിത്സ കുറഞ്ഞ ചിലവിൽ കിട്ടുമെന്ന പ്രതീക്ഷയിൽ എത്തുന്ന രോഗികളെ വലിയ തുക വാങ്ങി ചികിത്സിക്കുന്നു.ഗവണ്മെന്റ് സ്ഥാപനത്തിൽ എക്സ്റേ സൗകര്യം ഇല്ലാത്തതിനാൽ, അതിന്റ പേരിൽ ആണ് രോഗികളെ സ്വന്തം ക്ലിനിക് ഇൽ വിളിച്ചു വരുത്തുന്നതും തട്ടിപ്പിന് ഇരയാകുന്നതും മായി അറിഞ്ഞത്. ഇതിൽ രോഗികൾക്കു പരാതി  ഉള്ളതായി അറിയുവാൻ സാധിച്ചു.

Advertisements

 ഒരു വർഷ കാലാവധിയിൽ താത്കാലിക നിയമനത്തിൽ കയറിയ ഒരാൾ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചു വര്ഷങ്ങളായി  കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പിടിച്ചു നിൽക്കുന്നത്‌ പിൻ വാതിൽ നിയമന തട്ടിപ്പിലേക്ക് വിരൽ ചൂണ്ടുന്നു. ദന്തൽ മേഖലയിൽ സ്ഥിര ജോലിക്കായി പി എസ് സി റാങ്ക് പട്ടികയിൽ വർഷങ്ങളായിപലരും നിൽക്കുമ്പോഴാണ് താത്കാലിക നിയമനങ്ങൾ തകൃതിയായി നടക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതെ പരിധിയിൽ ഉള്ള ഡെന്റൽ ക്ലിനിക് എല്ലാം പിടിച്ചു നിൽക്കുന്നതിനായി ചാർജ് വർദ്ധനവ് നടത്തിയ സാഹചര്യത്തിൽ ആണ്, സ്വന്തം ക്ലിനിക് ലേക്ക് കൂടുതൽ ആളുകളെ പിടിച്ചു എടുക്കുവാനായി ഈ വിധം സർക്കാരിന്റെ മറവിൽ പരസ്യം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടത്.  എക്സ് റേ ഇല്ലാത്ത ഗവണ്മെന്റ് ക്ലിനിക് ഇൽ എങ്ങനെ റൂട്ട് കാനൽ ചെയ്യാൻ സാധിക്കുന്നു എന്നതും ഒരു സംശയത്തിന്റെ നിഴലിൽ നിൽക്കുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രം സ്വന്തം ക്ലിനിക് ലേക്ക് ആളുകളെ കൊണ്ടുപോയി കമ്പിളിപ്പിക്കുന്ന ഡോക്ടർക്ക് എതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രിക്കു പരാതി അയക്കുമെന്ന് നാട്ടുകാർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.