ആരോഗ്യ സംരക്ഷണത്തിൽ വേറിട്ട മാതൃകയുമായി ഡോ.സുജിത്ത്‌സ് ക്ലിനിക്ക്; ഡോ.സുജിത് സ് ക്ലിനിക്കിന്റെ സൗജന്യ പ്രമേഹ / ഒബിസിറ്റി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നവംബർ 10 ഞായറാഴ്ച; പത്ത് രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യും

ഏറ്റുമാനൂർ: ആരോഗ്യ സംരക്ഷണത്തിന് വേറിട്ട വഴിയുമായി ഏറ്റുമാനൂർ കോടതിപ്പടിയിൽ പ്രവർത്തിക്കുന്ന ഡോ.സുജിത് സ് ക്ലിനിക്ക്. സൗജന്യ പ്രമേഹ / ഒൂബിസിറ്റി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസുമാണ് ക്ലിനിക്കിന്റെ ഭാഗമായി നടത്തുന്നത്. ഇതോടൊപ്പം ക്ലിനിക്കിൽ ക്യാമ്പിന്റെ ഭാഗമായി എത്തുന്ന നിർദ്ധനരായ പത്തു പേർക്ക്് 1600 രൂപ വിലവരുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുകയും ചെയ്യും. ഇതിന് താല്പര്യമുള്ള രോഗികൾ റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പിയുമായി സുജിത്ത് ക്ലിനിക്കിൽ അപേക്ഷ നൽകേണ്ടതാണ്. നവംബർ പത്ത് ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 മണി വരെ ക്ലിനിക്കിൽ വച്ച് സൗജന്യം മെഡിക്കൽ ക്യാമ്പും ഷുഗർ,തൈറോയ്ഡ്, സമ്പൂർണ്ണ കൊളസ്‌ട്രോൾ പരിശോധനയും ഡയറ്റീഷ്യന്റെ സേവനവും ഉണ്ടാവും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.