മഴയ്ക്ക് നേരിയ ആശ്വാസം : കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചു : അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നു

ആലപ്പുഴ : കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. നെടുമ്പ്രം, നിരണം, തലവടി ഭാഗങ്ങളിൽ ഇന്ന് വൈകിട്ടോടെ അരയടിയോളം വെള്ളം ഇറങ്ങി. മുട്ടാർ, എടത്വ, വീയപുരം, തകഴി പ്രദേശങ്ങളിലെ ജലനിരപ്പ് നേരിയ തോതിലാണ് താഴുന്നത്.

Advertisements

തലവടി ഹയർ സെക്കന്ററി സ്കൂൾ, തലവടി മണലേൽ സ്ക്കൂൾ, മാണത്താറ അംഗൻവാടി, ചന്ദ്രാനന്ദൻ സ്മാരക ഹാൾ, വീയപുരം ഹയർ സെക്കന്ററി സ്കൂൾ, വെള്ളംകുളങ്ങര ഗവ. എൽ.പി സ്കൂൾ, കാരിച്ചാൽ സെന്റ് മേരീസ് സ്കൂൾ, മേൽപ്പാടം സെന്റ് കുര്യാക്കോസ് സ്ക്കൂൾ, തകഴി ദേവസ്വം ബോർഡ് ഹൈസ്കൂൾ, എടത്വാ കോളേജ്, മുട്ടാർ സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾ ഉൾപ്പെടെ നൂറ് കണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്.

Hot Topics

Related Articles