കോട്ടയം : ഇന്നലെ രാത്രി കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. തിരുവോണ ദിവസമായ ഇന്ന് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്നലെ 20 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇതോടെ ചൂടിനു നേരിയ ശമനമുണ്ടായി. കഴിഞ്ഞ ദിവസം കോട്ടയത്ത് 35.7 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ 10 വർഷക്കാലം കണക്കാക്കിയാൽ ഓഗസ്റ്റ് മാസത്തിൽ കോട്ടയത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. ഇന്നും കോട്ടയത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷ രുടെ പ്രവചനം.
Advertisements