സൗജന്യ റേഷൻ നൽകണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ 

കൊല്ലാട് : കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയിൽ ഉണ്ടായ വെള്ളപൊക്കത്തിൽ നിരവധി കുടുംബങ്ങളുടെ ഭവനത്തിൽ വെള്ളം കയറുകയും കൃഷിനാ ശം സംഭവിക്കുകയും ചെയ്തിട്ടും നിരവധി കുടുംബങൾ ക്യാമ്പിൽ കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും സ്വീകരിക്കാഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിയന്തിരമായി വെള്ളം കയറിയ ഭവനങ്ങളിൽ താസിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ റേഷനും കിറ്റും നൽകണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. 

Advertisements

ക്യാമ്പിൽ കഴിഞ്ഞ  എഴുപതോളം കുടുംബങ്ങൾക്ക് എം എൽ എ കിറ്റ് വിതരണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സിബി ജോൺ അദ്യക്ഷത വഹിച്ചു.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി കെ വൈശാഖ്, പഞ്ചായത്ത്‌ മെമ്പർമാരായ മിനി ഇട്ടിക്കുഞ്ഞു, ജയന്തി ബിജു, അനിൽ കുമാർ മണ്ഡലം പ്രസിഡന്റ്‌ ജയൻ ബി മഠം, മുൻ മെമ്പർമാരായ ജോർജുകുട്ടി, റ്റി റ്റി ബിജു, ബൂത്ത്‌ പ്രസിഡന്റ്‌ തങ്കച്ചൻ ചെറിയമഠം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.