കുമരകം : ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി കുമരകം റോഡിൽ ഗതാഗതം സ്തംഭിച്ചു. കുമരകം അട്ടിപ്പീടിക റോഡിൽ ബിവറേജസ് കോർപ്പറേഷൻ സമീപത്തായാണ് മരം വീണത്.
കോട്ടയത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ വൺവേ സംവിധാനം വഴി അട്ടിപീടിക റോഡിലെത്തിയാണ് കുമരകത്തെ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നത്.
ഗതാഗതക്കുരുക്കിൽ വൺ വേ റോഡിൽ അകപ്പെട്ട വാഹനങ്ങൾ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തിൽ പിന്നോട്ട് എടുത്ത് സമീപത്തെ വീട്ടിൽ വാഹനം തിരിച്ച് , താൽക്കാലിക റോഡ് വഴി ഗതാഗതം പുനഃസ്ഥാപിച്ചു.
കുമരകത്തിന്റെ വിവിധ പ്രദേശങ്ങളിലെ ചെറു റോഡുകളിൽ മരം വീണ് ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഴക്കെടുതി ഉണ്ടായ ജില്ലയിലെ വിവര സ്ഥലങ്ങളിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തിരക്കിലായതിനാൽ കുമരകം പോലീസ് എസ് എച്ച് ഒ യുടെ അഭ്യർത്ഥനപ്രകാരം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിലെ ജീവനക്കാർ അട്ടിപീടിക റോഡിലെ മരം മുറിച്ചു മാറ്റുന്ന ജോലികൾ ഏറ്റെടുത്തു.
മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രകാരം അതിവേഗത്തിൽ വൈദ്യുതി പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് കുമരകം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ പറഞ്ഞു.