കനത്ത മഴയിൽ കളത്തിപ്പടിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; മൂന്നു പേർക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: കെ.കെ റോഡിൽ കളത്തിപ്പടിയിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ വടവാതൂർ പുത്തൻപുരയ്ക്കൽ ജസ്റ്റിൻ (19), കങ്ങഴ പത്തനാട് പരിയാരമംഗലത്ത് വിജയകൃഷ്ണൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയകൃഷ്ണനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാൽ ഒടിഞ്ഞു തൂങ്ങിയതായാണ് വിവരം.

Advertisements

വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കനത്ത മഴയുള്ളപ്പോഴായിരുന്നു അപകടം. മണർകാട് ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറും, കോട്ടയം ഭാഗത്തു നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാലൊടിഞ്ഞ സ്‌കൂട്ടർ യാത്രക്കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്നു കളത്തിപ്പടി മരിയൻ സ്‌കൂളിനു മുന്നിൽ അൽപ നേരം ഗതാഗതം തടസപ്പെട്ടു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles