കൊവിഡ് വ്യാപനം അതിരൂക്ഷം: കോട്ടയത്തേയ്ക്കുള്ള രണ്ട് ട്രെയിനുകൾ അടക്കം നാല് ട്രെയിനുകൾ റദ്ദ് ചെയ്ത് ദക്ഷിണ റെയിൽവേ

കോട്ടയം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ രണ്ട് ട്രെയിനുകൾ റദ്ദ് ചെയ്ത് ദക്ഷിണ റെയിൽവേ. 22 മുതൽ അഞ്ചു ദിവസത്തേയ്ക്കാണ് ദക്ഷിണ റെയിൽവേ ട്രെയിനുകൾ റദ്ദ് ചെയ്തിരിക്കുന്നത്. റെയിൽവേയുടെ അറിയിപ്പ് ഇങ്ങനെ.

Advertisements

കോവിഡ് വ്യാപനം പരിഗണിച്ച് 22.1.22 മുതൽ 27.1.22 വരെ നാല് ട്രെയിൻ പൂർണമായും റദ്ദ് ചെയ്തിരിക്കുന്നു.
1)നാഗർകോവിൽ-കോട്ടയം എക്‌സ്‌പ്രെസ്സ്(no.16366).
2) കൊല്ലം – തിരുവനന്തപുരം അണ്‌റിസർവ്ഡ് എക്‌സ്‌പ്രെസ്സ്(no.06425)
3) കോട്ടയം-കൊല്ലം അണ്‌റിസർവ്ഡ് എക്‌സ്‌പ്രെസ്സ്(no.06431).
4) തിരുവനന്തപുരം – നാഗർകോവിൽ അണ്‌റിസർവ്ഡ് എക്‌സ്‌പ്രെസ്സ്(no.06435).

Hot Topics

Related Articles