കനത്ത മഴ: മഴയുടെ അപ്‌ഡേറ്റുകൾ അറിയാം; കേരളത്തിലെ മഴ വിവരങ്ങൾ ഇങ്ങനെ; വീഡിയോ കാണാം

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. എന്നാൽ, നേരത്തെ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചിട്ടുണ്ട്. യെല്ലോ അലേർട്ടിലേയ്ക്കു മാറിയെങ്കിലും ജാഗ്രതാ നിർദേശം നൽകാൻ തീരുമാനമായിട്ടുണ്ട്.

Advertisements

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ സാധാരണ മഴ സാധ്യത.കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം,തൃശൂർ ഇടുക്കി ജില്ലകളിൽ അതി ശക്തമായ മഴ സാധ്യത

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യത. മലയോര മേഖലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യത. കാസറഗോഡ്,കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ അതി ശക്തമായ മഴ സാധ്യത

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യത. മലയോര മേഖലയിൽ അതി ശക്തമായ മഴ സാധ്യത .

കോട്ടയം ജില്ലയിൽ ലഭിച്ച മഴയുടെ അളവ്

കോട്ടയം – 8.6 മില്ലീ മീറ്റർ
കോഴ – 74
പാമ്പാടി – 13.4
ഈരാറ്റുപേട്ട – 27
തീക്കോയി- 49
മുണ്ടക്കയം – 41.6
കാഞ്ഞിരപ്പള്ളി -18.6

മൊത്തം – 213.6
ശരാശരി – 30.51

കോട്ടയം ജില്ലയിൽ 56 ക്യാമ്പുകൾ;
1697 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 56 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 535 കുടുംബങ്ങളിൽനിന്നുള്ള 1697 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്ക് – 17, കാഞ്ഞിരപ്പള്ളി – 4, കോട്ടയം – 28, ചങ്ങനാശേരി- 4, വൈക്കം- 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
743 പുരുഷന്മാരും 684 സ്ത്രീകളും 270 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 662 പേരെയും മീനച്ചിലിൽ 592 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും ചങ്ങനാശേരിയിൽ 207 പേരെയും വൈക്കത്ത് 41 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.