കോട്ടയം : മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നട അടയ്ക്കൽ ശുശ്രൂഷ നാളെ നടക്കും. രാവിലെ 7ന് കുർബാന – തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസിൻ്റെ പ്രധാന കാര്‍മ്മികത്വത്തിൽ. വൈകിട്ട് 5ന് സന്ധ്യാനമസ്കാരത്തെത്തുടർന്ന് നടയടയ്ക്കും. യൂഹാനോൻ മാർ മിലിത്തിയോസ് കാർമ്മികത്വം വഹിക്കും.
എട്ടു നോമ്പ് പെരുന്നാൾ ആചരണത്തിൻ്റെ ഭാഗമായി പെരുന്നാളിൻ്റെ ഏഴാം ദിനത്തിലാണ് വിശുദ്ധ ദൈവമാതാവിൻ്റെയും ഉണ്ണിയേശുവിൻ്റെയും ഛായാചിത്രം ദർശനത്തിനായി തുറന്നത്.കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറക്കുന്നത്.