ശക്തമായ മഴയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു; ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി: ശക്തമായ മഴയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയില്‍ കെഎസ്‌ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

Advertisements

Hot Topics

Related Articles