മഴക്കാലമെത്തുന്നു; റോഡുകളെയും വാഹനങ്ങളെയും സൂക്ഷിക്കുക; മുന്നറിയിപ്പുമായി ജില്ലാ പൊലീസിന്റെ സേഫ് കോട്ടയം

കോട്ടയം: മഴക്കാലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കാലവർഷത്തിന് മുന്നോടിയായി കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സേഫ് കോട്ടയം എന്ന പേരിൽ നടത്തുന്ന സാമൂഹ്യ സുരക്ഷിതത്വ കാമ്പയിന്റെ ഭാഗമായി മഴക്കാലത്തുണ്ടാകാവുന്ന വാഹന അപകട സാധ്യതകളെപ്പറ്റിയും, അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതിനെപ്പറ്റിയും കോട്ടയം ജില്ലാ പൊലീസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ

Advertisements

വാഹനാപകടം മുലമുണ്ടാകാവുന്ന അപകടങ്ങളും, സുരക്ഷാ നിർദ്ദേശങ്ങളും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളം നിറഞ്ഞൊഴുകുന്ന പാലങ്ങളിലോ റോഡുകളിലോ വാഹനമോടിക്കരുത്.
മഴക്കാലത്ത് പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ ഡ്രൈവ് ചെയ്യുന്നത് സ്‌കിഡ്ഡിംഗ് ഒഴിവാക്കും.
കനത്ത മഴയുള്ള സമയത്തും, മൂടൽമഞ്ഞ് ഉള്ള സമയത്തും വാഹനത്തിന്റെ ഹെഡ് ലൈറ്റ്/ഫോഗ് ലൈറ്റ് തെളിക്കേണ്ടതും, റോഡ് കൃത്യമായി കാണാൻ പറ്റാത്ത സാഹചര്യങ്ങളിൽ വാഹനം മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത സ്ഥലത്ത് ഹസാർഡ് ലൈറ്റ് ഓണാക്കി മഴ കുറയുന്നത് വരെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യുക.

മരങ്ങളുടെ ചുവട്ടിലോ കുന്നിൻപുറത്തോ ഹൈ ടെൻഷൻ ലൈനുകൾക്ക് താഴെയോ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
വെള്ളപ്പൊക്ക സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം വാഹനമോടിക്കുക. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ എഞ്ചിൻ നിൽക്കാനും, ഉള്ളിൽ വെള്ളം കയറാനും, സെൻസറുകൾ പ്രവർത്തനരഹിതമാവാനും സാധ്യതയുള്ളതാണ്. വാഹനം നിന്നു പോയാൽ ഒരു കാരണവശാലും റീസ്റ്റാർട്ട് ചെയ്യാതെ വാഹനം സുരക്ഷിത സ്ഥാനത്തേക്ക് തള്ളി മാറ്റുക.

പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ വെള്ളം കയറിയാൽ ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്.
.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കുക.
മഴക്കാല പൂർവ്വ ”ചെക്ക് അപ്പ്” നടത്തി വാഹനങ്ങളുടെ ടയറുകൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉൾപ്പെടെ എല്ലാ ഭാഗങ്ങളുടെയും കാര്യക്ഷമത ഉറപ്പാക്കേണ്ടതാണ്. ടയർ പ്രഷർ കൃത്യമാണെന്നും, വിൻഡ് ഷീൽഡ് വൃത്തിയാണെന്നും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
റോഡിൽ കൂടെയുള്ള വെള്ളമൊഴുക്ക് അപ്രവചനീയമായതിനാൽ കഴിയുന്നതും വെള്ളം പൊങ്ങാൻ സാധ്യതയുള്ള/പരിചയമില്ലാത്ത സ്ഥലത്ത് കൂടിയുള്ള വാഹനയാത്രകൾ ഒഴിവാക്കുക.

റോഡിന്റെ ഇരുവശങ്ങളിലുമാണ് വെള്ളം കെട്ടിനിൽക്കാൻ കൂടുതൽ സാധ്യതയെന്നതിനാൽ അപകടകരമായ ചെറു റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കി പ്രധാന പാതകൾ തന്നെ വാഹനയാത്രക്ക് തെരഞ്ഞെടുക്കേണ്ടതാണ്.
കനത്ത മഴയത്ത് വാഹനങ്ങളുടെ ബ്രേക്കിംഗ് കുറയാനും വെള്ളത്തിലൂടെ പോവുമ്പോൾ റോഡ് ഉപരിതലവുമായുള്ള സമ്പർക്കം കുറയുന്നത് മൂലം വാഹനം നിയന്ത്രണാതീതമായി തെന്നി നീങ്ങി അപകടം ഉണ്ടാകാൻ വളരെയധികം സാധ്യതയുള്ളതിനാൽ അമിത വേഗത ഒഴിവാക്കേണ്ടതാണ്.

മഴയത്ത് കാഴ്ച്ചയിൽ കുറവ് ഉണ്ടാകുമെന്നതിനാൽ വേഗത വളരെ കുറച്ചു മാത്രമേ വാഹനം ഒടിക്കാവൂ. മുൻപിൽ പോകുന്ന വാഹനവുമായി പരമാവധി അകലം പാലിക്കേണ്ടതുമാണ്.
ടയറുകൾ തേയുന്നതിന് ആനുപാതികമായി ഇതിലുള്ള അപകടസാധ്യതയും കൂടുന്നതിനാൽ പെട്ടന്നുള്ള വെട്ടിക്കൽ, ബ്രേക്കിങ്ങ് എന്നിവ പരമാവധി ഒഴിവാക്കേണ്ടതാണ്.
മഴക്കാലത്ത് റോഡിൽ തിരക്കും ബ്ലോക്കും കൂടുതൽ ആയതിനാൽ ആയത് കണക്കാക്കി മുൻകൂട്ടി യാത്ര ആരംഭിക്കേണ്ടതും, യാത്രയിൽ അനാവശ്യ ധൃതിയും റിസ്‌കും ഒഴിവാക്കേണ്ടതുമാണ്..
മഴയത്ത് റോഡിലൂടെ നടക്കുന്ന യാത്രികരെ കാണാൻ പ്രയാസം ഉണ്ടാകുമെന്നതിനാൽ വഴിയാത്രികരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മരക്കമ്പുകൾ ഒടിയാനോ, മരം തന്നെ കടപുഴകി വീഴാനോ സാധ്യതയുള്ളതിനാൽ മരങ്ങൾക്കടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക.
കുടയിൽ കാറ്റ് പിടിച്ചു നിയന്ത്രണം വിട്ടു വണ്ടി മറിയുകയും യാത്രികർ മരിക്കുകയും ചെയ്യുമെന്നതിനാൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കുട പിടിച്ചു കൊണ്ട് യാതൊരു കാരണവശാലും യാത്ര ചെയ്യാൻ പാടില്ല.
പൊട്ടി കിടക്കുന്ന വൈദ്യുതി ലൈനുകൾ മറി കടന്ന് വാഹനങ്ങൾ ഓടിച്ചു പോവാൻ ശ്രമിക്കരുത്.
വാഹനം വൈദ്യുതി കമ്പിയുമായി സമ്പർക്കത്തിൽ ആണെന്ന് തോന്നിയാൽ, വൈദ്യുതി വിഛേദിക്കുന്നതുവരെ പുറത്തുള്ളവർ കാറിനു അടുത്തേക്ക് വരാതിരിക്കാൻ നിർദ്ദേശിക്കുക.

റോഡിൽ രൂപപ്പെടുന്ന വലിയ കുഴികൾ അപകടം വിളിച്ചുവരുത്തുമെന്നതിനാൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തുകൂടി വാഹനം വേഗതകുറച്ച് പരമാവധി മധ്യഭാഗത്തുകൂടി ഓടിക്കുവാൻ ശ്രദ്ധിക്കുക.
ടയറുകൾ തെറിപ്പിക്കുന്ന ചെളിവെള്ളം കാഴ്ച തടസപ്പെടുത്തുമെന്നതിനാൽ വലിയ വാഹനങ്ങൾക്ക് തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക.
പെയിന്റ് ചെയ്ത ഭാഗത്ത് റോഡിൽ ഗ്രിപ്പ് കുറവായതിനാൽ അപകടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ റോഡിലുള്ള മാർക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും വാഹനം ബ്രേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മഴവെള്ളത്തിനൊപ്പം റോഡിൽ വാഹനങ്ങൾ പുറംതള്ളുന്ന എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുമെന്നതിനാൽ ഇത്തരം സന്ദർഭങ്ങളിൽ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.