സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : ഇടിമിന്നൽ ജാഗ്രതാ മുന്നറിയിപ്പ്

കോട്ടയം : അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ഇടി / മിന്നൽ / ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വിവിധ കാലാവസ്ഥ മോഡലുകളുടെ  മഴ സാധ്യത പ്രവചനം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന്   കാസറഗോഡ്, മലപ്പുറം, തൃശൂർ, എറണാകുളം,കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM  കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ  മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത.

Advertisements

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന്  മധ്യ തെക്കൻ ജില്ലകളിൽ സാധാരണ മഴ സാധ്യത. തീരദേശ ജില്ലകളിൽ കൂടുതൽ മഴ സാധ്യത
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത മാത്രം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.