അതിരമ്പുഴ: ശക്തമായ കാറ്റിൽ അതിരമ്പുഴയിൽ വൻ നാശനഷ്ടം. ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടയം അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും വൻ നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണ് നിരവധി വീടുകൾ തകർന്നു.
കൃഷിനാശവും സംഭവിച്ചിട്ടുണ്ട്




ശ്രീകണ്ഠമംഗലം, കുറ്റിയേൽ കവല പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം.ശ്രീകണ്ഠമംഗലം ചിറ്റേട്ട് സി കെ നാരായണൻ്റെ വീട്ടിലെ മരങ്ങൾ കടപുഴകി വീണു.സജി നായത്തുപറമ്പിൽ,
അപ്പച്ചൻ കുറ്റിയേൽ,
പ്രസാദ് കുറ്റിയേൽ,
അഭീഷ് കുറ്റിയേൽ,
പൊന്നമ്മ കുറ്റിയേൽ,
പാലയ്ക്കാത്തൊട്ടിയിൽ ശ്രീനാഥ്, പാലയ്ക്കാത്തൊട്ടിയിൽ അബീഷ്,
ഷൈൻ കാട്ടുപ്പാറ,
കിടങ്ങയിൽ സിബി,
ചെമ്മാച്ചേരിൽ ജിമ്മി,
ജോസ് അഞ്ജലി എന്നീവരുടെ വീടുകൾക്ക് ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചു.ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും കോളിലും നാശമുണ്ടായ അതിരമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സഖാവ്:അഡ്വ വി ബി ബിനു, ജില്ലാ അസി: സെക്രടറി മോഹൻ ചേന്നംകുളം, ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി കെ. ഐ കുഞ്ഞച്ചൻ, അസി: സെക്രട്ടറി സി ജെ ഷാജി, അതിരമ്പുഴ ലോക്കൽ സെക്രട്ടറി എൻ ഡി ഷാജി മോൻ, പാർട്ടി മണ്ഡലം കമ്മറ്റി അംഗം സി. ശശി, ലോക്കൽ അസി: സെക്രട്ടറി കെ. ബി സലീന്ദ്രൻ, ജോമോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് കുര്യൻ, അതിരമ്പുഴ വില്ലേജ് ഓഫീസർ തുടങ്ങിയവർ സന്ദർശിച്ചു.