സംസ്ഥാനത്ത് കനത്ത മഴ; മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു. 26-ന് കണ്ണൂര്‍, കാസർകോട് ജില്ലകളിലും 27-ന് വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. 26-ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലർട്ടാണുള്ളത്. മൂന്നാറില്‍ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. മഴ ശക്‌തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നീരൊഴുക്ക് വർധിച്ചു. ഇപ്പോള്‍ സംഭരണശേഷിയുടെ 29.80 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇടുക്കിയുടെ മലയോര മേഖലകളില്‍ ശക്‌തമായ മഴയാണ് പെയ്യുന്നത്. പെരിയാറിലെ ജലനിരപ്പ് ഉയർന്നു.കല്ലാർകുട്ടി ഡാമും രാവിലെ തുറന്നിട്ടുണ്ട്.

Advertisements

Hot Topics

Related Articles