തിരുവല്ല : കനത്ത മഴയെ തുടർന്ന് നിരണം പനച്ചിമൂട്ടിൽ പള്ളി തകർന്നു വീണു. ആളപായം ഇല്ല. പനച്ചിമൂട് എസ് മുക്ക് ജംഗ്ഷനു സമീപമുള്ള സി എസ് ഐ പള്ളിയാണ് തകർന്നുവീണത്. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. ഭയാനകമായ ശബ്ദത്തോടെ പള്ളി തകർന്നു വീഴുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഏകദേശം 135 വർഷത്തോളം പഴക്കമുള്ള പള്ളിയാണിത്.
Advertisements