പാലാ
കനത്ത മഴയിൽ മീനച്ചിൽ തോട് കരകവിഞ്ഞ്
പാലാ-പൊൻകുന്നം റോഡിൽ വെള്ളം കയറി. കടയം, കൂറ്റില്ലം ഭാഗങ്ങളിലാണ് വെള്ളം കയറിയത്. എന്നാൽ മീനച്ചിലാറ്റിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല.
ബുധൻ സന്ധ്യയോടെയാണ് മീനച്ചിൽ തോട് കരകവിഞ്ഞത്.
റോഡിലെ വെള്ളക്കെട്ട് മൂലം വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടനിലയിലാണ്. പൂവരണി ക്ഷേത്രത്തിലും വെള്ളം കയറി. ഇതേതുടർന്ന് വൈകിട്ട് പൂജ മുടങ്ങി.
മഴ തുടർന്നാൽ ഈ ഭാഗത്തെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുമെന്നതിനാൽ ജനങ്ങൾ വീടുകളിൽനിന്ന് അവശ്യ സാധനങ്ങൾ മാറ്റി.
Advertisements