ആലപ്പുഴ തലവടിയിൽ വെള്ളത്തിൽ വീണ് അധ്യാപിക മരിച്ചു; അപകടം വീടിന് പിന്നിലെ വെള്ളക്കെട്ടിൽ വീണ്

മങ്കൊമ്പ് : പാത്രം കഴുകുന്നതിനായി വീടിനു പിന്നിലെ വെള്ളക്കെട്ടിലിറങ്ങിയ അദ്ധ്യാപിക മുങ്ങി മരിച്ചു. ആലപ്പുഴ തലവടി ചെത്തിപുരയ്ക്കൽ സ്കൂളിലെ അധ്യാപിക കൊടുംതറയിൽ തോമസ് കെ.ജെ. യുടെ ഭാര്യ സുനു കെ.ഐ. (53) ആണ് വെള്ളത്തിൽ വീണ് മരിച്ചത്. രാവിലെ പാചകം ചെയ്യാനായി
വീടിന് പുറകുവശത്തായി നദിയിൽ
പാത്രം കഴുകാനായി ഇറങ്ങിയതിനിടയിൽ
കാൽ വഴുതി വെളളത്തിൽ വീണാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.

Advertisements

അധ്യാപികയെ കാണാതായതിനെ തുടർന്ന് ഭർത്താവ് തോമസും മക്കളും സമീപത്ത് എല്ലാം തപ്പിയെങ്കിലും കാണാഞ്ഞതിനെ തുടർന്ന് എടത്വാ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് എടത്വ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ആനന്ദബാബു, എസ്.ഐ. ഷാംജി, സിവിൽ പൊലീസ് ഓഫീസർ സുനിൽ കുമാർ എസ്., എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ നദിയിൽ ഇറങ്ങിയും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടയിൽ തായങ്കരിയിൽ നദിയിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിക്കുകയും രണ്ട് വള്ളങ്ങളിലായി പൊലീസും നാട്ടുകാരും ചേർന്ന് ഇവിടെയും തെരച്ചിൽ നടത്തുകയും
തായങ്കരി ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് സ്ത്രീയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. ഇത് കരക്ക് എത്തിക്കുകയും സുനുവിന്റെ മൃതദേഹമാണെന്ന് ബന്ധുകൾ എത്തി തിരിച്ചറിയുകയുമായിരുന്നു.
മക്കൾ :
റോബിൻ തോമസ്,
കെസിയാ എലിസബത്ത് ജോൺ
സംസ്കാരം പിന്നീട്.

Hot Topics

Related Articles