പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചികകൾ അനുസരിച്ചു പത്തനംതിട്ട ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി (3,4,5 ജൂലൈ 2023) ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലുടനീളം ശക്തമായ മഴ ലഭിക്കുവാൻ സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണം എന്നു അഭ്യർത്ഥിക്കുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കാലവർഷത്തെ നേരിടുവാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ ഡി ആർ എഫ്) 25 അംഗങ്ങൾ അടങ്ങുന്ന ഒരു സംഘവും ജില്ലയിൽ എത്തി ചേർന്നിട്ടുണ്ട്. പരിശീലനം ലഭ്യമാക്കിയിട്ടുള്ള അടിയന്തര പ്രതികരണ സംഘങ്ങളും ആവശ്യമെങ്കിൽ സഹായത്തിനായെത്തും.
ജാഗ്രത തുടരാം.
Advertisements