ആലപ്പുഴ : മൂന്ന് ദിവസമായി ചെയ്യുന്ന കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് അപകട നിലയിലേക്ക്. നദികളില്‍ ജലനിരപ്പ് കൂടി കൊണ്ടിരിക്കുകയാണ്. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തില്‍ മുങ്ങി. ക്യാമ്പുകള്‍ ആരംഭിച്ചു. പ്രദേശത്ത് നിന്ന് തകഴി ഫയര്‍ ഫോഴ്‌സ് ഉദ്ദ്യോഗസ്ഥര്‍ സിങ്കിയില്‍ കയറ്റിയാണ് ആളുകളെ ക്യാമ്പിലെത്തിച്ചത്. കുന്നുമ്മാടി കുതിരച്ചാല്‍ കോളനിയിലെ 60 ഓളം വീടുകളില്‍ മുട്ടോളം വെള്ളമുണ്ട്.
ഈ ഭാഗത്തു നിന്നും ഏഴ് സ്ത്രീകളേയും ഏഴ് മാസം പ്രായമുള്ള ഒരു കുട്ടിയേയും രണ്ടു പുരുഷന്‍മാരേയും തകഴി ഫയര്‍ ഫോഴ്‌സ് ഉദ്ദ്യോഗസ്ഥര്‍ ഡിങ്കിയില്‍ കയറ്റി ക്യാമ്പിലെത്തിച്ചു. മറ്റ് താമസക്കാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കിടപ്പ് രോഗികളെ ഫയര്‍ ഫോഴ്‌സിന്റേയും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും നേത്യത്വത്തില്‍ എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തലവടി, മണലേല്‍, വേദവ്യാസ സ്‌ക്കൂള്‍, മുരിക്കോലിമുട്ട്, പ്രിയദര്‍ശിനി, നാരകത്തറമുട്ട്, പൂന്തുരുത്തി, കളങ്ങര, ചൂട്ടുമാലില്‍ പ്രദേശങ്ങളിലും വീടുകളില്‍ വെള്ളം കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പമ്പാ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു വരുകയാണ്. ഇന്ന് പകല്‍ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും കിഴക്കന്‍ പ്രദേശത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം അപ്പര്‍ കുട്ടനാട്ടില്‍ അപകട നിലയ്ക്ക് മുകളില്‍ എത്തിയിട്ടുണ്ട്. തലവടിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചമ്പക്കുളം ബ്ലോക്ക് പ്രസിഡന്റ് ജിന്‍സി ജോളി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, സ്ഥിരം സമതി അധ്യക്ഷരായ കൊച്ചുമോള്‍ ഉത്തമന്‍, ജോജി ജെ. വൈലപ്പിള്ളി, ബ്ലോക്ക് മെമ്പര്‍ അജിത്ത് പിഷാരത്ത്, എ.എസ്.റ്റി.ഒ. എസ്. സുരേഷ്, ഫയര്‍മാന്‍മാരായ പ്രിന്‍സ്, എം. മനുകുട്ടന്‍, എം. മനു, ഹബീബ് റഹ്മാന്‍, സനീഷ്‌മോന്‍, പുരുഷോത്തമന്‍, എസ്. വിധു, വിനീഷ് നോബല്‍ രാജ്, അനു എന്നിവര്‍ നേത്യത്വം നല്‍കി.