തിരുവല്ലയിലെ നെടുമ്പ്രത്ത്ശക്തമായ കാറ്റിൽ മരം കടപുഴകി വീണു ;വീട് തകർന്നു; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്ക്

തിരുവല്ല : ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് തിരുവല്ലയിലെ നെടുമ്പ്രത്ത് വീട് പൂർണമായും തകർന്നു . നെടുമ്പ്രം തുണ്ടിയിൽ സ്കറിയ എബ്രഹാമിന്റെ വീട് ആണ് തകർന്നത്.

Advertisements

ഇന്നലെ രാത്രി 10 മായിരുന്നു സംഭവം. വീശിയടിച്ച കാറ്റിൽ സ്കറിയ എബ്രഹാമിന്റെ തന്നെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിന്റെ രണ്ടു മുറികൾ പൂർണമായും തകർന്നു . അടുക്കളയുടെ ഭിത്തി വിണ്ട് കീറി. വീടിന്റെ മേൽക്കൂര തകരുന്ന ഒച്ചകേട്ട് സ്കറിയ എബ്രഹാമിന്റെ ഭാര്യയും മകനും പിൻ വാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

റവന്യൂ അധികൃതർ 10 മണിയോടെ സ്ഥലത്തെത്തുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

Hot Topics

Related Articles