ഒപി പ്രവർത്തിക്കില്ല, ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും : കേരളത്തിലും ഡോക്ടർമാരുടെ പണി മുടക്ക് സമരം ശനിയാഴ്ച നടക്കുമെന്ന് ഐഎംഎ

തിരുവനന്തപുരം : കൊൽക്കത്തയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയുടെ കൊലപാതകത്തിൽ കേരളത്തിലും 24 മണിക്കൂർ സമരവുമായി ഐഎംഎ രംഗത്ത്. ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ കേരളത്തിലെ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ നാളെ ഒപി പ്രവർത്തിക്കില്ല.

Advertisements

എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ എല്ലാം തന്നെ മാറ്റിവയ്ക്കുകയും പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുകയും ചെയ്യും. അതേസമയം, പിജി ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് വിവിധ മെഡിക്കൽ കോളജ് ആശുപത്രിയിയിൽ എത്തിയ രോഗികൾ വലഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.