തൃശൂർ: തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ പെട്ട് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം മരണപ്പെട്ട മലയാളിയായ എ പ്രദീപിന്റെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ചു കുടുംബത്തിന്റെ ആഗ്രഹവും ആവശ്യവും അറിയിക്കാൻ ടി എൻ പ്രതാപൻ എം പിയും ഹൈബി ഈഡൻ എം പിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടു. കുടുംബത്തിന്റെ ആഗ്രഹം പോലെ സംസ്കാര ചടങ്ങുകൾ നടത്താൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി എം പിമാർക്ക് ഉറപ്പ് നൽകി.
തൃശൂർ പുത്തൂർ പൊന്നൂക്കര സ്വദേശിയാണ് സേനയിൽ ജൂനിയർ വാറണ്ട് ഓഫീസറായിരുന്ന പ്രദീപ്. രാജ്യം മുഴുവൻ ദുഖത്തിലായിരിക്കെ കേരളത്തിലെ പൊന്നൂക്കര എന്ന കൊച്ചുഗ്രാമം അവരുടെ ധീരനായ മകനെ ഓർത്ത് വിതുമ്പുകയാണെന്ന് എം പിമാർ മന്ത്രിയെ അറിയിച്ചു. കേരളത്തിൽ ഉണ്ടായ പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്ന പ്രദീപിന്റെ വേർപാട് സംസ്ഥാനത്തിന് ആകെ ദുഃഖഭാരമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹത്തിന്റെ സ്വദേശത്തേക്ക് ഭൗതിക ശരീരം എത്തിച്ച് എല്ലാ ബഹുമതികളോടെയും സംസ്കാരം നടത്തണമെന്നാണ് ഒരു നാട് മുഴുവൻ ആഗ്രഹിക്കുന്നത് എന്ന് എം പിമാർ മന്ത്രിയോട് പറഞ്ഞു.