പൂരം പൂർണമായും സ്ത്രീ സൗഹൃദം ; സ്ത്രീ സുരക്ഷയ്ക്ക് പ്രത്യക ക്രമീകരണം ; എല്ലാം നിയന്ത്രണത്തിലെന്ന് മന്ത്രി

തൃശൂർ : ഇത്തവണത്തെ തൃശ്ശൂർ പൂരം സ്ത്രീ സൌഹൃദമായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുടമാറ്റം അടുത്ത് നിന്ന് കാണാൻ സ്ത്രീകൾക്ക് സൌകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിൽ 300 വനിതാ പൊലീസുകാർ സുരക്ഷ ഉറപ്പാക്കാനുണ്ടാകും.

Advertisements

സ്വരാജ് റൗണ്ടിൽ 5 ബുള്ളറ്റ് പെട്രോൾ ടീം റോന്ത് ചുറ്റുമെന്നും മന്ത്രി അറിയിച്ചു. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളെ സഹായിക്കാൻ 7 വാഹനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ടാവും. നഗരത്തിലെത്തുന്ന സ്ത്രീകളെ സഹായിക്കാനും സംവിധാനമുണ്ടാക്കും. 1515 നമ്പറിൽ വിളിച്ചാൽ എല്ലാ സഹായത്തിനും പിങ്ക് പൊലീസുണ്ടാകുമെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.