ഒന്നര വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് പുറത്തെടുത്തു; കണ്ടെത്തിയത് നാലടിയോളം താഴ്ചയിൽ  കുനിഞ്ഞിരിക്കുന്ന രൂപത്തിൽ

വയനാട്: ഒന്നര വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്. വനത്തിനുള്ളിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതശരീരം കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. റോഡിൽ നിന്ന് കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. നാലടിയോളം താഴ്ചയിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. 

Advertisements

ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടി വനത്തിനുള്ളിൽ‌ കുഴിച്ചിട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പ്രതികളിലൊരാളായ അജേഷുമായി എത്തിയാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക കുറ്റകൃത്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിസിം​ഗ് കേസായിട്ടാണ് ആദ്യം ഈ കേസ് പൊലീസ് അന്വേഷിച്ചു തുടങ്ങുന്നത്. ഇതിനിടെ ഹേമചന്ദ്രന്റെ ഫോൺ പ്രതികൾ തുടർച്ചയായി ഉപയോ​ഗിച്ച് ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീടാണ് സംഭവത്തിൽ കുടുംബത്തിന് ദുരൂഹത തോന്നുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. 

Hot Topics

Related Articles