ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറന് തിരിച്ചടി

ന്യൂഡൽഹി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറന് തിരിച്ചടി. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദേശം നൽകി.

Advertisements

ഹൈക്കോടതിയും ഭരണഘടന കോടതിയാണെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്‍റെ ഉത്തരവാണ്. ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപടേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹർജി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടപടിക്രമങ്ങൾ ലംഘിച്ചാണ് അറസ്റ്റ് എന്നായിരുന്നു ഹേമന്ദ് സോറന് വേണ്ടി ഹാജരായ കപിൽ സിബലിൻ്റെ പ്രധാന വാദം. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്.

രാജിക്ക് പിന്നാലെ ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. സോറന്റ് അറസ്റ്റിൽ ജാർഖണ്ഡ് മുക്തി മോർച്ച സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഏജൻസി അധികാരം ദുരുപയോ​ഗം ചെയ്തുവെന്ന് ഹർ‌ജിയിൽ പറയുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുളളതുമാണെന്ന് പറഞ്ഞ സോറൻ എസ് സി, എസ്ടി ആക്ട് പ്രകാരം ഇഡി ഉദ്യോ​ഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.