റാഞ്ചി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാൻ കോടതിയുടെ അനുമതി. റാഞ്ചി പിഎംഎല്‍എ കോടതിയാണ് അനുമതി നല്‍കിയത്.വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറൻ റാഞ്ചിയിലെ പ്രത്യേക ഇഡി കോടതിയെ സമീപിച്ചിരുന്നു.ഭൂമി അഴിമതിയുമായി ബന്ധപ്പെട്ടാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പിന്നാലെ സോറനെ ഇഡി അറസ്റ്റു ചെയ്തിരുന്നു.
Advertisements