കോട്ടയം : ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജൈനമയുമായി ബന്ധപ്പെട്ട് സംശയനിഴലിലായ ചേർത്തല സ്വദേശി സെബാസ്റ്റ്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി സാരഥിയുടെയും , ഡിവൈഎസ്പി സാജൻ സേവ്യറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുകയും പ്രതിയെന്ന സംശയിക്കുന്ന സെബാസ്റ്റ്യൻ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
ഏറ്റുമാനൂരിൽ നിന്നും കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന അസ്ഥി അവശിഷ്ടങ്ങൾ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ചേർത്തലയിലെ വീട്ടുവളപ്പിൽ നിന്നും പോലീസ് സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് സംഘം ഇതു സംബന്ധിച്ചുള്ള നടപടികൾ ആരംഭിച്ചത്. അതിരമ്പുഴ കോട്ടമുറി ഭാഗം കാക്കനാട്ടുകാലായിൽ വീട്ടിൽ ജെയിൻ മാത്യു (ജൈനമ്മ -48)വിനെയാണ് കഴിഞ്ഞ ഡിസംബർ 23 ന് കാണാതായത്. നേരത്തെ ഏറ്റുമാനൂർ പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ പറ്റി വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പിൽ നിന്നും ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. കത്തിക്കരിഞ്ഞ നിലയിൽ ഉള്ള അസ്ഥിയുടെ കഷ്ണങ്ങളാണ് വീട്ടുവളപ്പിൽ നിന്നും ലഭിച്ചത്. ഇത് മനുഷ്യന്റേത് ആണെന്ന് തന്നെയാണ് ഫോറൻസിക് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇത് ജൈനമ്മയുടേതാണോ എന്ന് തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യൻ അറസ്റ്റ് രേഖപ്പെടുത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും കൊലപാതകം നടന്നുവന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്.