പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി ;ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു

കോഴിക്കോട്: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി അമ്ബലമുക്കിലുള്ള ഭര്‍ത്താവിന്റെ വീടിനു സമീപത്തുനിന്നും കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു. പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ താന്‍ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു. തുടര്‍ന്ന് രാത്രി 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ഭര്‍ത്താവ് അറിയിച്ചു.

അഞ്ചു വര്‍ഷം മുമ്ബാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുവയസ്സായ കുഞ്ഞിന്റെ അമ്മയായ യുവതി നിലവില്‍ രണ്ടു മാസം ഗര്‍ഭിണിയാണ്. വടകര സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി പരിചയപ്പെട്ടത്. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.യുവതിയുടെ കൈവശമുണ്ടായിരുന്ന ഭര്‍ത്താവ് നല്‍കിയ ആഭരണങ്ങള്‍ തിരികെ വാങ്ങി.

Hot Topics

Related Articles