ഈരാറ്റുപേട്ട നഗരസഭയിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാവും; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. എം. എൽ. എ.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന അഴിമതിക്കും, സ്വജന പക്ഷപാതത്തിനും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സമര പരമ്പരകൾ തീർക്കുമെന്നും
പൂഞ്ഞാർ എം.എൽ. എ
ഈരാറ്റുപേട്ട നഗരസഭയിലേക്ക് എൽ. ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽ. ഡി. എഫ്. മുനിസിപ്പൽ കമ്മിറ്റി കൺവീനർ
നൗഫൽഖാൻ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം
എം. ജി ശേഖരൻ, സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് ജോസഫ് കേരളാ കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം,
ഐ. എൻ. എൻ. ജില്ലാ സെക്രട്ടറി
റഫിഖ് പട്ടരുപറമ്പിൽ, അഡ്വ. ജയിംസ്
വലിയവീട്ടിൽ,
കെ.ഐ നൗഷാദ്, പി.എസ്. എം റംലി, പി.പി. എം. നൗഷാദ്, കെ.എൻ ഹുസൈൻ, അമീർ ഖാൻ,നൗഫൽ കീഴേടം, അൻസാരി പാലയം പറമ്പിൽ,നാസർ ഇടത്തുംകുന്നേൽ നഗരസഭാ കൗൺസിലർമാരായ അനസ് പാറയിൽ, പി.ആർ. ഫൈസൽ, കെ.പി. സിയാദ്, സജീർ ഇസ്മയിൽ, സുഹാന ജിയാസ്, റിസ്വാന സവാദ് എന്നിവർ മാർച്ചിനും ധർണ്ണക്കും നേത്യത്വം നൽകി.

Hot Topics

Related Articles