നരേന്ദ്ര മോദി ദുശ്ശകുനം ; ഇന്ത്യയുടെ തോൽവിയിൽ മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ജയ്പൂര്‍ : ഏകദിന ലോകകപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ നരേന്ദ്ര മോദിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ മത്സരം കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഇന്ത്യൻ താരങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദുശ്ശകുനമായെത്തിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടിയിലാണ് രാഹുല്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.

Advertisements

രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ ദുശ്ശകുനം എന്നായിരുന്നു ബിജെപിയുടെ മറുപടി. ഫൈനല്‍ കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും ചര്‍ച്ചയായി. ഡ്രസിങ് റൂമില്‍ നിരാശരായി തലകുമ്ബിട്ട് നിന്നിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെയും പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ചു. നിങ്ങള്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചു. ഈ തോല്‍വി സാധാരണമാണ്, അത് സംഭവിച്ചുകൊണ്ടേയിരിക്കും. ദയവായി പുഞ്ചിരിക്കൂ, രാജ്യം മുഴുവന്‍ നിങ്ങളെ ശ്രദ്ധിക്കുന്നു. നിങ്ങളെ വന്ന് കാണണം എന്ന് കരുതിയെന്നും പ്രധാനമന്ത്രി താരങ്ങളോട് പറഞ്ഞു.

Hot Topics

Related Articles